Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeethu Joseph

Movies

ജോ​ർ​ജു​കു​ട്ടി​യു​ടെ മൂ​ന്നാം വ​ര​വ്

ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം ഒ​ന്ന​ട​ങ്കം കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​യ ദൃ​ശ്യം 3 ഈ ​മാ​സം 21 ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. അ​തും മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍. സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ് ആ​ദ്യ ര​ണ്ട് ഭാ​ഗ​ങ്ങ​ളും സ​സ്‌​പെ​ന്‍​സി​ന്‍റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​ച്ച​തി​നാ​ല്‍ മൂ​ന്നാം ഭാ​ഗ​ത്തി​ലും പ്രേ​ക്ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്.

നാ​ല് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മെ​ത്തു​ന്ന മൂ​ന്നാം ഭാ​ഗം ആ​ശി​ര്‍​വാ​ദ് സി​നി​മാ​സ്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ്, പെ​ന്‍ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. മീ​ന, അ​ന്‍​സി​ബ ഹ​സ​ന്‍, എ​സ്ത​ര്‍ അ​നി​ല്‍, മു​ര​ളി ഗോ​പി എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു.

13 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ജോ​ര്‍​ജു​കു​ട്ടി​യെ​ന്ന അ​തേ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ക​യെ​ന്ന അ​പൂ​ര്‍​വ​ഭാ​ഗ്യ​വും ഈ ​ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ലാ​ലേ​ട്ട​നു​ണ്ട്. ജോ​ര്‍​ജ്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ മ​ന​സ് തു​റ​ക്കു​ന്നു...

പ്രേ​ക്ഷ​ക​ര്‍​ക്കു​ള്ള പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണോ?

ദൃ​ശ്യം 3 പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണെ​ന്ന് ആ​ളു​ക​ളൊ​ക്കെ പ​റ​യു​ന്നു. സ​മ്മാ​നം കൊ​ടു​ക്കു​മ്പോ​ള്‍ അ​ത് മോ​ശ​മാ​കാ​ന്‍ പാ​ടി​ല്ല​ല്ലോ. സ​മ്മാ​നം അ​ത്യാ​വ​ശ്യം ന​ല്ല​താ​യി​രി​ക്കു​മെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. ന​ല്ലൊ​രു സി​നി​മ ചെ​യ്തു​വെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യും. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലെ ഈ ​റി​ലീ​സിം​ഗ് മ​നഃ​പൂ​ര്‍​വം സം​ഭ​വി​ച്ച​ത​ല്ല.

ഈ ​ചി​ത്രം നേ​ര​ത്തെ റി​ലീ​സ് ചെ​യ്യാ​നൊ​ക്കെ ശ്ര​മി​ച്ച​താ​ണ്. പി​ന്നീ​ടാ​ണ് മി​ഡി​ല്‍ ഈ​സ്റ്റ് പ​രി​പാ​ടി​ക​ളൊ​ക്കെ വ​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​ല്ലെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് പൊ​തു​വെ റി​ലീ​സു​ക​ള്‍ വ​രു​ന്ന​ത്. മേ​യ് 21 നോ​ക്കി​യ​പ്പോ​ള്‍ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു. അ​തൊ​രു ഭാ​ഗ്യ​മാ​യി​ട്ടാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. ഇ​ത്ര​യും ആ​ളു​ക​ള്‍ കാ​ത്തി​രി​ക്കു​ന്നൊ​രു സി​നി​മ, അ​ത് പി​റ​ന്നാ​ളി​ന് കൊ​ടു​ക്കു​ക എ​ന്ന​ത് ആ​ന്‍റ​ണി​യു​ടെ അ​ഭി​പ്രാ​യ​മാ​യി​രു​ന്നു.

അ​ത് ഒ​രി​ക്ക​ലേ സം​ഭ​വി​ക്കു​ക​യു​ള്ളൂ. എ​ല്ലാ പി​റ​ന്നാ​ളി​നും സി​നി​മ ഇ​റ​ക്കാ​ന്‍ പ​റ്റി​ല്ല. അ​തു​മാ​ത്ര​മ​ല്ല ദി​വ​സ​വും വ​ര​ണം. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക്യാ​ര​ക്ട​റു​ക​ളി​ലൊ​ന്നാ​ണ് ജോ​ര്‍​ജു​കു​ട്ടി. ആ ​കു​ടും​ബ​ത്തി​ല്‍ സം​ഭ​വി​ച്ച​ത് എ​ന്തൊ​ക്കെ​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. അ​തി​ല്‍ നി​ന്നും എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടു​ന്നു എ​ന്നു​ള്ള​താ​ണ് എ​ല്ലാ​വ​ര്‍​ക്കും അ​റി​യേ​ണ്ട​ത്. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ത​ന്നെ സി​നി​മ കാ​ണ​ണം എ​ന്ന് എ​നി​ക്കും ആ​ഗ്ര​ഹ​മു​ണ്ട്. പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി പ്രേ​ക്ഷ​ക​ര്‍ ചി​ത്ര​ത്തെ സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.

ഇ​മോ​ഷ​ണ​ല്‍ സി​നി​മ

ദൃ​ശ്യം 3 കു​റേ​ക്കൂ​ടി ഇ​മോ​ഷ​ണ​ല്‍ സി​നി​മ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ര​ണ്ട് കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ​ത്. ര​ണ്ട് അ​ച്ഛ​ന്മാ​രു​ടെ, ര​ണ്ട് അ​മ്മ​മാ​രു​ടെ, ര​ണ്ട് കു​ട്ടി​ക​ളു​ടെ ക​ഥ​യാ​ണ്. മ​ക​നെ ന​ഷ്ട​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ​യും ക​ഥ. അ​വ​ര്‍​ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ല.

13 വ​ര്‍​ഷം കൊ​ണ്ട് ജോ​ര്‍​ജു​കു​ട്ടി​യു​ടെ കു​ടും​ബം വ​ലു​താ​യി. കു​ട്ടി​ക​ള്‍ വ​ലു​താ​യി. കു​ട്ടി​ക​ള്‍ ചോ​ദ്യം ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ജോ​ര്‍​ജ് കു​ട്ടി​യൊ​രു പാ​വ​മാ​ണ്. അ​യാ​ള്‍ ആ​രെ​യും കൊ​ന്നി​ട്ടി​ല്ല. കൊ​ല​പാ​ത​ക​മ​ല്ല ന​ട​ന്ന​ത്. ഒ​രു കൈ​യ​ബ​ദ്ധ​മാ​ണ്. അ​ങ്ങ​നെ എ​ത്ര​യോ ആ​ള്‍​ക്കാ​ര്‍​ക്ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ അ​ത് എ​ല്ലാ​വ​രെ​യും ബാ​ധി​ക്കും. കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ന്‍ ജോ​ര്‍​ജ്കു​ട്ടി ശ്ര​മി​ക്കു​ക​യാ​ണ്.

ജോ​ര്‍​ജു​കു​ട്ടി​യു​ടെ ഇ​മോ​ഷ​ണ​ലു​ക​ളാ​ണ് ജീ​ത്തു ജോ​സ​ഫ് ഫോ​ക്ക​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ദൃ​ശ്യം ഒ​ന്നും ര​ണ്ടും പ്രേ​ക്ഷ​ക​ര്‍ അ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ത്ത​താ​ണ്. ജോ​ര്‍​ജ്കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യാ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്താ​നാ​വി​ല്ല. ജീ​ത്തു ജോ​സ​ഫ് ആ ​സ്റ്റോ​റി ന​ല്ല​താ​യി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ജോ​ര്‍​ജു​കു​ട്ടി ത​ന്‍റെ കു​ടും​ബ​ത്തി​നു​വേ​ണ്ടി ചെ​യ്യു​ന്ന എ​ല്ലാ​ത്തി​നും ഒ​രു അ​വ​സാ​നം വേ​ണം. അ​തി​ല്‍ വി​ജ​യി​ച്ചോ​യെ​ന്ന് നി​ങ്ങ​ള്‍, പ്രേ​ക്ഷ​ക​രാ​ണ് പ​റ​യേ​ണ്ട​ത്.

ജോ​ര്‍​ജ്കു​ട്ടി എ​ന്‍റെ കൈ​യി​ല്‍ നി​ന്നു പോ​യി

ജോ​ര്‍​ജ്കു​ട്ടി ആ​രാ​ണെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. വ​ള​രെ അ​ത്യ​പൂ​ര്‍​വ​മാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ​ത്. ന​മ്മ​ള്‍ ഒ​രു സി​നി​മ ചെ​യ്യു​മ്പോ​ള്‍, ക​ഥാ​പാ​ത്രം കു​റ​ച്ചു ക​ഴി​ഞ്ഞ് അ​ത് മ​ന​സി​ലാ​കും. ഒ​രു​പാ​ട് സി​നി​മ​ക​ളു​ണ്ട് ന​മു​ക്ക് ഓ​ര്‍​ത്തു​വ​യ്ക്കാ​ന്‍, വാ​ന​പ്ര​സ്ഥം, തൂ​വാ​ന​ത്തു​മ്പി​ക​ള്‍, താ​ള​വ​ട്ടം, ചി​ത്രം, ത​ന്‍​മാ​ത്ര എ​ന്നി​ങ്ങ​നെ. ജോ​ര്‍​ജ്കു​ട്ടി തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ഒ​ന്നാ​യി, ര​ണ്ടാ​യി ഇ​പ്പോ​ള്‍ മൂ​ന്നാ​യി... അ​യാ​ള്‍ ആ​രാ​ണെ​ന്ന് ക​ഥാ​പാ​ത്ര​മാ​യ എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. അ​യാ​ള്‍ എ​ന്‍റെ കൈ​യി​ല്‍ നി​ന്നൊ​ക്കെ പോ​യി.

അ​തു​ത​ന്നെ​യാ​ണ് ജീ​ത്തു​വും പ​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും 13 വ​ര്‍​ഷ​മാ​യി കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ആ​ളാ​ണ് ജോ​ര്‍​ജു​കു​ട്ടി. അ​യാ​ള്‍​ക്ക് ഒ​രു ര​ഹ​സ്യം ഒ​ളി​പ്പി​ച്ചു വ​യ്‌​ക്കേ​ണ്ടി​വ​ന്നു. അ​യാ​ള്‍ ക്രൈം ​ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. അ​യാ​ളു​ടെ മ​ക​ള്‍​ക്കു​വേ​ണ്ടി, ഭാ​ര്യ​ക്കു​വേ​ണ്ടി, കു​ടും​ബ​ത്തി​നു​വേ​ണ്ടി ഒ​രു സ​ത്യം ഒ​ളി​പ്പി​ക്ക​ണ്ടി​വ​ന്നു.

‘നി​ങ്ങ​ള്‍​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. ഞാ​നു​ണ്ട്.'- അ​ത് അ​യാ​ളു​ടെ വാ​ക്കാ​ണ്. അ​ത് സം​ര​ക്ഷി​ക്കാ​നാ​യി ക​ഴി​ഞ്ഞ 13 വ​ര്‍​ഷ​മാ​യി അ​യാ​ളൊ​രു യാ​ത്ര​യി​ലാ​ണ്. അ​യാ​ള്‍​ക്ക് വ​യ്യാ​താ​യി, എ​ല്ലാ നി​മി​ഷ​വും ജോ​ര്‍​ജ്കു​ട്ടി​ക്ക് പേ​ടി​യാ​ണ്. ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ചോ​ദ്യ​ത്തി​നു മു​ന്നി​ല്‍ ത​ന്‍റെ മ​ന​സി​ലു​ള്ള​ത് എ​ന്തെ​ന്ന് പ്ര​ക​ടി​പ്പി​ക്കാ​ന്‍ പ​റ്റാ​ത്ത ആ​ളാ​യി മാ​റി അ​യാ​ൾ. സ​ന്തോ​ഷി​ക്കേ​ണ്ട സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍​പോ​ലും അ​യാ​ള്‍ അ​റി​യാ​തെ സ​ങ്ക​ട​പ്പെ​ടും. എ​ങ്കി​ലും അ​ത് ആ​രെ​യും അ​റി​യാ​ക്കാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കും. എ​വി​ടെ​യെ​ങ്കി​ലും ഇ​തെ​ല്ലാം ഒ​ന്നും ഇ​റ​ക്കി​വ​യ്ക്ക​ണം. അ​തി​നാ​യി പ​ള്ളി​യി​ല്‍ പോ​യി പ്രാ​ര്‍​ഥി​ക്കു​ന്നു. ത​ന്‍റെ കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ന്‍ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്ന് പ​റ​യു​ന്ന​യാ​ളാ​ണ് ജോ​ര്‍​ജ് കു​ട്ടി.

ജോ​ര്‍​ജ് കു​ട്ടി​യെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു

ജോ​ര്‍​ജ് കു​ട്ടി​യു​ടെ ഉ​ള്ളി​ലി​രി​പ്പ് എ​നി​ക്ക​റി​യി​ല്ല. ക്യാ​ര​ക്ട​റി​നെ അ​റി​യാ​തെ പെ​ര്‍​ഫോം ചെ​യ്യു​ന്ന ഒ​രു ക്യാ​ര​ക്ട​റേ ഞാ​ന്‍ ചെ​യ്തി​ട്ടു​ള്ളൂ. എ​നി​ക്ക് ത​ന്നെ അ​യാ​ളെ ക​ണ്ടു​പി​ടി​ക്കാ​ന്‍ പ​റ്റി​യി​ട്ടി​ല്ല. ഡി​ഫി​ക്ക​ല്‍​റ്റ് ക്യാ​ര​ക്ട​റാ​ണ്. ഒ​രു ക​ഥാ​പാ​ത്രം ചെ​യ്യു​മ്പോ​ള്‍ ന​മ്മ​ളെ ഹോ​ണ്ട് ചെ​യ്യാം.

പ​ക്ഷെ ഇ​യാ​ളെ എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. കാ​ര​ണം അ​യാ​ള്‍ ഭ​യ​ങ്ക​ര കാ​ല്‍​ക്കു​ലേ​ഷ​നി​ലാ​കാം ജീ​വി​ക്കു​ന്ന​ത്. ഒ​രു ചെ​റി​യ ബ​ബി​ള്‍ പൊ​ട്ടി​യാ​ല്‍ എ​ല്ലാം തീ​ര്‍​ന്നു. അ​ത്ര​യും ഇ​ന്‍റ​ലി​ജ​ന്‍റാ​യും പേ​ടി​യി​ലും ജീ​വി​ക്കു​ന്ന ആ​ളാ​ണ്.

ദൃ​ശ്യം മൂ​ന്നി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ അ​യാ​ള്‍ ഫി​ലോ​സ​ഫി​ക്ക​ലാ​കു​ന്നു. സ്പി​രി​ച്വാ​ലി​റ്റി​യി​ലേ​ക്ക് പോ​കു​ന്നു. അ​തൊ​ന്നും എ​നി​ക്കൊ​രു മ​ടു​പ്പാ​യി തോ​ന്നി​യി​ല്ല. കാ​ര​ണം ജോ​ര്‍​ജ് കു​ട്ടി​ക്ക് മ​ടു​പ്പ് തോ​ന്നി​യാ​ല്‍ ഈ ​സി​നി​മ ന​ട​ക്കി​ല്ല. ക​ഥ ന​ട​ക്കി​ല്ല. പി​ന്നെ ന​മ്മ​ള്‍ ചെ​യ്യു​ന്ന പ്ര​ഫ​ഷ​നോ​ട് മ​ടു​പ്പു തോ​ന്നി​യാ​ല്‍, അ​ങ്ങ​നെ തോ​ന്നാ​തി​രി​ക്ക​ട്ടെ, അ​ങ്ങ​നെ തോ​ന്നി​യാ​ല്‍ അ​ത് നി​ര്‍​ത്തു​ക​യാ​ണ് വേ​ണ്ട​ത്. കാ​ര​ണം ആ ​മ​ടു​പ്പ് മ​റ്റു​ള്ള​വ​രി​ലേ​ക്കും പ​ട​രും. പ​ല​ര്‍​ക്കും ഇ​ഷ്ട​മ​ല്ലാ​ത്ത ജോ​ലി ചെ​യ്യു​ന്പോ​ൾ അ​വ​ര്‍ അ​ത് പ്ര​ക​ട​മാ​യി കാ​ണി​ക്കും. ഒ​രു അ​ഭി​നേ​താ​വി​ന് ഒ​രി​ക്ക​ലും അ​ത് സാ​ധി​ക്കി​ല്ല. ഞാ​ന്‍ 48 വ​ര്‍​ഷ​മാ​യി സി​നി​മ ചെ​യ്യു​ന്നു. പു​തി​യ സി​നി​മ ചെ​യ്യു​മ്പോ​ഴും ആ​ദ്യ​ത്തെ സി​നി​മ ചെ​യ്ത പോ​ല​ത്തെ ഭ​യം ഇ​പ്പോ​ഴു​മു​ണ്ട്.

ജോ​ര്‍​ജ് കു​ട്ടി എ​ന്ന അ​ച്ഛ​നെ​ക്കു​റി​ച്ച്....

എ​നി​ക്കും ര​ണ്ട് മ​ക്ക​ളു​ണ്ട്. അ​തി​ല്‍ ഒ​രാ​ള്‍ മ​ക​ളാ​ണ്. അ​വ​ര്‍​ക്കൊ​പ്പം അ​ധി​ക​സ​മ​യം ചെ​ല​വ​ഴി​ക്കാ​നൊ​ന്നും എ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഷൂ​ട്ടിം​ഗ് ഇ​ട​വേ​ള​ക​ളി​ലെ​ല്ലാം ഈ ​കു​ട്ടി​ക​ളു​മാ​യി ത​മാ​ശ​ക​ള്‍ പ​റ​യും. അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യം ഞാ​ന്‍ അ​വ​ര്‍​ക്ക് കൊ​ടു​ത്തി​ട്ടു​ണ്ട്. അ​വ​ര്‍ എ​നി​ക്കും ത​ന്നി​ട്ടു​ണ്ട്.

ഈ ​സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല. എ​ന്നോ​ടൊ​പ്പം വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ആ ​സ്വാ​ത​ന്ത്ര്യം ഞാ​ന്‍ ന​ല്‍​കാ​റു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ല്‍ കു​റ​ച്ച് ആ​ക്ടേ​ഴ്‌​സേ ഉ​ള്ളു. അ​വ​രെ​ല്ലാം ഒ​രു കു​ടും​ബം പോ​ലെ​യാ​ണ്. ക​ഴി​ഞ്ഞ് 13 വ​ര്‍​ഷ​മാ​യി ഈ ​ര​ണ്ടി​നെ​യും കൊ​ണ്ടു ന​ട​ക്കു​ന്ന അ​ച്ഛ​ന​ല്ലേ ഞാ​ൻ. സി​നി​മ​യി​ല്‍ പ​റ​യു​ന്ന​തു​പോ​ലെ ആ ​ചെ​റു​ത് ഏ​റ്റ​വും വ​ലി​യ കു​ഴ​പ്പ​മാ​ണ്. ഞാ​ന്‍ പ​റ​ഞ്ഞ​ത​ല്ല എ​ന്നെ​ക്കൊ​ണ്ട് ജീ​ത്തു പ​റ​യി​പ്പി​ച്ച​താ​ണ്. അ​ത് ഒ​രു​പ​രി​ധി​വ​രെ സ​ത്യ​വു​മാ​ണ്.

Movies

പേ​ടി​യാ സാ​റേ, ഇ​നി ഇ​തു​പോ​ലെ ആ​രൊ​ക്കെ​യു​ണ്ടെ​ന്ന് അ​റി​യി​ല്ല: ജോ​ർ​ജു​കു​ട്ടി​ക്ക് പു​തി​യ ശ​ത്രു?; ദൃ​ശ്യം 3 ടീ​സ​ർ

ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3യു​ടെ ടീ​സ​ർ എ​ത്തി. ഒ​രു മി​നി​റ്റും അ​ൻ​പ​ത് സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള ടീ​സ​റാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. 

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലെ രം​ഗ​ങ്ങ​ള​ട​ക്കം ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ടീ​സ​റി​ൽ ജോ​ർ​ജു​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നാ​യു​ള്ള പോ​രാ​ട്ടം ഇ​നി​യും തു​ട​രു​മെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

 

Movies

ഭ​യ​ങ്ക​ര സ​ങ്ക​ട​മു​ണ്ട്, അ​ങ്ങ​നെ ചെ​യ്യ​ല്ലെ​ന്ന് ഞാ​ൻ പ​റ​ഞ്ഞ​താ​ണ്: റാം ​ഷൂ​ട്ട് മു​ട​ങ്ങി​യ​തി​നെ​ക്കു​റി​ച്ച് ജീ​ത്തു ജോ​സ​ഫ്

മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ജീ​ത്തു ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന റാം. ​എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ​തും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. ല​ണ്ട​നി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ലേ​റെ​യും ന​ട​ന്ന​ത്.

ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന് സം​ഭ​വി​ച്ച​തെ​ന്താ​ണ് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ജീ​ത്തു ജോ​സ​ഫ്. റാ​മി​ന് സാ​മ്പ​ത്തി​ക പ്ര​ശ​ന​മു​ണ്ടെ​ന്നും ര​ണ്ട് ഭാ​ഗ​ങ്ങ​ളും ഒ​ന്നി​ച്ച് ഷൂ​ട്ട് ചെ​യ്യ​രു​തെ​ന്ന് താ​ൻ പ​റ​ഞ്ഞ​താ​ണെ​ന്നും എ​ല്ലാം ഒ​ന്നി​ച്ച് വ​ന്ന​പ്പോ​ൾ ഷൂ​ട്ടിം​ഗ് നി​ർ​ത്തേ​ണ്ടി വ​ന്നെ​ന്നും മു​ന്നോ​ട്ട് പോ​ക്ക് നി​ർ​മാ​താ​ക്ക​ളു​ടെ തീ​രു​മാ​നം പോ​ലെ ആ​യി​രി​ക്കു​മെ​ന്നും ജീ​ത്തു ജോ​സ​ഫ് പ​റ​ഞ്ഞു.

ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ജീ​ത്തു​വി​ന്‍റെ പ്ര​തി​ക​ര​ണം.

''റാം ​ഫി​നാ​ന്‍​ഷ്യ​ല്‍ പ്ര​ശ്ന​ത്തി​ല്‍ കി​ട​ക്കു​ക​യാ​ണ്. വ​ള​രെ സ​ങ്ക​ട​മു​ള്ളൊ​രു കാ​ര്യ​മാ​ണ​ത്. ഒ​ത്തി​രി എ​ഫേ​ര്‍​ട്ട് എ​ടു​ത്ത​തും ഒ​ത്തി​രി പൈ​സ​യും മു​ട​ക്കി​യ പ്രൊ​ജ​ക്ട് ആ​ണ​ത്. നി​ര്‍​മാ​താ​ക്ക​ള്‍ തീ​രു​മാ​നി​ക്ക​ണം.

യു​കെ, മൊ​റോ​ക്കോ, ഇ​ന്ത്യ​യി​ലൊ​ക്കെ ഷൂ​ട്ട് ചെ​യ്തു. കു​റ​ച്ച് ഭാ​ഗ​ങ്ങ​ള്‍ ടു​ണീ​ഷ്യ​യി​ല്‍ ഷൂ​ട്ട് ചെ​യ്യാ​നു​ണ്ട്. അ​ത് ഭ​യ​ങ്ക​ര സ​ങ്ക​ട​മാ​യി പോ​യി. റെ​സ്യൂം ചെ​യ്ത് അ​തു​പോ​ലെ മേ​ക്ക് ചെ​യ്യാ​ന്‍ പ​റ്റി​യാ​ല്‍ റെ​ല​വ​ന്‍​സി​ന്‍റെ പ്ര​ശ്മ​മി​ല്ല.

ഹെ​വി ആ​യി​ട്ടു​ള്ള​തോ​ടെ ലാ​ര്‍​ജ​ര്‍ ദാ​ന്‍ ലൈ​ഫ് ക്യാ​ര​ക്ട​റ​ല്ല ഈ ​സി​നി​മ. ഒ​രാ​ളു​ടെ യാ​ത്ര​യും ആ​യാ​ളു​ടെ ഇ​മോ​ഷ​ന്‍​സു​ള്ള സി​നി​മ​യാ​ണ്. ര​സ​ക​ര​മാ​യ ആ​ക്ഷ​ന്‍ സ്വീ​ക്വ​ന്‍​സു​ള്ള ചി​ത്രം കൂ​ടി​യാ​ണ​ത്. വേ​റൊ​രു മൂ​ഡി​ലാ​ണ് അ​ത് പ​റ​യാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ടു ​പാ​ര്‍​ട്ട് സി​നി​മ​യാ​ണ് റാം. ​അ​ത് ഒ​ന്നി​ച്ചെ​ടു​ത്തു പോ​യി. ഞാ​ന്‍ പ​റ​ഞ്ഞ​താ​ണ് ന​മു​ക്കാ​ദ്യം ഫ​സ്റ്റ് ഫി​നി​ഷ് ചെ​യ്യാ​മെ​ന്ന്. യു​കെ​യി​ല്‍ ത​ന്നെ ഫ​സ്റ്റും സെ​ക്ക​ന്‍റും ഉ​ണ്ട്.

അ​വി​ടെ പോ​യ​പ്പോ​ള്‍ ത​ന്നെ ര​ണ്ടും ഷൂ​ട്ട് ചെ​യ്തു. അ​ത് ക​ഴി​ഞ്ഞ് മൊ​റോ​ക്കോ​യി​ല്‍ പോ​യി ഇ​ന്ത്യ​യി​ല്‍ വ​ന്നു. എ​ല്ലാം കൂ​ട്ടി വ​ന്ന​പ്പോ​ള്‍ ഷൂ​ട്ടിം​ഗ് നി​ര്‍​ത്തി.

20-25 ദി​വ​സ​മു​ണ്ടെ​ങ്കി​ല്‍ റാം ​ആ​ദ്യ​ഭാ​ഗം പൂ​ര്‍​ത്തി​യാ​കും. മ​റ്റൊ​രു 25 ദി​വ​സ​മു​ണ്ടെ​ങ്കി​ല്‍ ര​ണ്ടാം ഭാ​ഗ​വും. ആ​കെ മൊ​ത്തെ ഒ​രു 50 ദി​വ​സ​ത്തെ ഷൂ​ട്ട് മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്''. ജീ​ത്തു ജോ​സ​ഫ് പ​റ​ഞ്ഞു.

Movies

ദൃ​ശ്യം 3യു​ടെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി ആ​മ​സോ​ൺ

മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 3യു​ടെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ. ചി​ത്ര​ത്തി​ന്‍റെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ഡി​ജി​റ്റ​ൽ സ്ട്രീ​മിം​ഗ് അ​വ​കാ​ശ​ങ്ങ​ൾ ഇ​നി ആ​മ​സോ​ൺ പ്രൈ​മി​നാ​യി​രി​ക്കു​മെ​ന്നും ഒ​ടി​ടി റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ നി​ർ​മാ​ണ ക​മ്പ​നി​യാ​യ ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന് ഇ​നി പ​ങ്കു​ണ്ടാ​കി​ല്ലെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നേ​ര​ത്തെ ഏ​പ്രി​ൽ ര​ണ്ടി​ന് നി​ശ്ച​യി​ച്ചി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മേ​യ് 21-ലേ​ക്ക് മാ​റ്റി​യ​താ​യി നി​ർ​മാ​താ​ക്ക​ളാ​യ ആ​ശി​ർ​വാ​ദ് സി​നി​മാ​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പു​തി​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

‘ആ​ശി​ർ​വാ​ദ് സി​നി​മാ​സും ആ​മ​സോ​ണും ത​മ്മി​ലു​ള്ള നി​ല​വി​ലു​ള്ള ക​രാ​റു​ക​ളി​ലെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ വി​നി​യോ​ഗി​ച്ചു​കൊ​ണ്ട് ‘ദൃ​ശ്യം 3’ (മ​ല​യാ​ളം) എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ എ​ല്ലാ​വി​ധ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ളു​ടെ​യും (എ​സ്വി​ഒ​ഡി, ടി​വി​ഒ​ടി, ഏ​വി​ഒ​ഡി, എ​ഫ്‍​വി​ഒ​ഡി, ഇ​എ​സ്ടി എ​ന്നി​വ​യു​ൾ​പ്പെ​ടെ, എ​ന്നാ​ൽ അ​വ​യി​ൽ മാ​ത്രം പ​രി​മി​ത​പ്പെ​ടു​ത്താ​തെ) ഒ​രേ​യൊ​രു ഉ​ട​മ​സ്ഥാ​വ​കാ​ശം ആ​മ​സോ​ൺ സെ​ല്ല​ർ സ​ർ​വീ​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് (ആ​മ​സോ​ൺ) ആ​ണെ​ന്ന് ഇ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്നു.

ഈ ​സി​നി​മ​യു​ടെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ൾ ആ​മ​സോ​ണി​ന് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും അ​തി​നാ​ൽ ഈ ​അ​വ​കാ​ശ​ങ്ങ​ൾ വി​ൽ​ക്കാ​നോ, ലൈ​സ​ൻ​സ് ന​ൽ​കാ​നോ, ഏ​തെ​ങ്കി​ലും മൂ​ന്നാം ക​ക്ഷി​ക്ക് താ​ൽ​പ്പ​ര്യ​മോ ബാ​ധ്യ​ത​യോ ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നോ ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നോ (അ​വ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ർ​ക്കോ ലൈ​സ​ൻ​സ് ഉ​ള്ള​വ​ർ​ക്കോ മ​റ്റേ​തെ​ങ്കി​ലും വ്യ​ക്തി​ക​ൾ​ക്കോ) യാ​തൊ​രു അ​ധി​കാ​ര​വു​മി​ല്ലെ​ന്ന് ഇ​തി​നാ​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ആ​മ​സോ​ണി​ന്‍റെ ഈ ​സ​വി​ശേ​ഷാ​ധി​കാ​ര​ത്തി​ന് വി​രു​ദ്ധ​മാ​യി ഈ ​സി​നി​മ​യു​മാ​യോ അ​തി​ന്‍റെ ഡി​ജി​റ്റ​ൽ അ​വ​കാ​ശ​ങ്ങ​ളു​മാ​യോ ഏ​തെ​ങ്കി​ലും വ്യ​ക്തി​യോ സ്ഥാ​പ​ന​മോ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മോ ഇ​ട​പ​ഴ​കു​ക​യാ​ണെ​ങ്കി​ൽ, അ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്ത​വും ചെ​ല​വും പ്ര​ത്യാ​ഘാ​ത​ങ്ങ​ളും അ​വ​ർ ത​ന്നെ വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന് അ​റി​യി​ക്കു​ന്നു.

ഈ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​മ​സോ​ണി​ന്‍റെ സ​വി​ശേ​ഷാ​ധി​കാ​ര​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യോ ക​രാ​ർ ബ​ന്ധ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യോ ഇ​ൻ​ജം​ഗ്ഷ​ൻ ഉ​ത്ത​ര​വു​ക​ളും ന​ഷ്ട​പ​രി​ഹാ​ര​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ചി​ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശം ആ​മ​സോ​ണി​ൽ നി​ക്ഷി​പ്ത​മാ​ണ്.’ ആ​മ​സോ​ൺ പ്രൈ​മി​ന്‍റെ പ്ര​സ്താ​വ​ന ഇ​ങ്ങ​നെ.

Movies

ദൃ​ശ്യം 2 വീ​ണ്ടും വ​രു​ന്നു; ചി​ത്രം റി-​റി​ലീ​സി​ന്

മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ലി​റ​ങ്ങി​യ ദൃ​ശ്യം 2 വീ​ണ്ടും റി-​റി​ലീ​സി​നൊ​രു​ങ്ങു​ന്നു. 2013-ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ത്രി​ല്ല​റു​ക​ളി​ലൊ​ന്നാ​യ ദൃ​ശ്യ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് ദൃ​ശ്യം 2. 2021-ലാ​യി​രു​ന്നു ഈ ​ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്.

കോ​വി​ഡ് സ​മ​യ​മാ​യി​രു​ന്ന​തി​നാ​ൽ ഒ​ടി​ടി റി​ലീ​സാ​യാ​ണ് ദൃ​ശ്യം 2 പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്.

ദൃ​ശ്യം 3 റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ദൃ​ശ്യം 2 തി​യ​റ്റ​റു​ക​ളി​ലെ​ത്താ​ൻ പോ​കു​ന്ന​ത്. ഏ​പ്രി​ൽ 10 നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.

Movies

ജോ​ർ​ജു​കു​ട്ടി ഏ​പ്രി​ൽ ര​ണ്ടി​ന് എ​ത്തി​ല്ല; ദൃ​ശ്യ​ത്തി​നാ​യി ആ ​സ്പെ​ഷ്യ​ൽ ദി​നം വ​രെ കാ​ത്തി​രി​ക്ക​ണം  

ജോ​ർ​ജു​കു​ട്ടി ആ​രാ​ധ​ക​ർ​ക്ക് നി​രാ​ശ. ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ദൃ​ശ്യം-3 ഏ​പ്രി​ൽ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ല്ല. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടി. പ​ക​രം മേ​യ് 21-ന് ​മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ ചി​ത്രം ആ​ഗോ​ള റി​ലീ​സാ​യി എ​ത്തും.

ഭൂ​ത​കാ​ലം ഒ​രി​ക്ക​ലും നി​ശ​ബ്ദ​മാ​യി​രി​ക്കി​ല്ല അ​ത് കാ​ത്തി​രി​ക്കു​ക മാ​ത്ര​മേ ചെ​യ്യൂ.. ജോ​ർ​ജു​കു​ട്ടി എ​ത്തു​ന്നു, സി​നി​മ​യു​ടെ പു​തി​യ പോ​സ്റ്റ​ർ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യം മ​ല​യാ​ള സി​നി​മ​ക​ളു​ടെ ഗ​ൾ​ഫ് റി​ലീ​സി​നെ ബാ​ധി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ട​യി​ലാ​ണ് റി​ലീ​സ് മാ​റ്റാ​നു​ള്ള തീ​രു​മാ​നം വ​ന്നി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ റി​ലീ​സ് ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് മേ​യ് മാ​സ​ത്തി​ലേ​ക്ക് ചി​ത്രം മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഡി​സം​ബ​ർ ആ​ദ്യം അ​വ​സാ​നി​ച്ചി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, എ​സ്ത​ർ അ​നി​ൽ, അ​ൻ​സി​ബ ഹ​സ്സ​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തും.

സ​തീ​ഷ് കു​റു​പ്പാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റ​ർ: വി​നാ​യ​ക്, സം​ഗീ​തം: അ​നി​ൽ ജോ​ൺ​സ​ൺ.

Movies

ജീ​ത്തു​വു​മാ​യു​ള്ള ബ​ന്ധം സം​വി​ധാ​യ​ക സു​ഹൃ​ത്ത് ത​ക​ര്‍​ത്തു; കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ന്‍

ജീ​ത്തു ജോ​സ​ഫു​മാ​യു​ള്ള ബ​ന്ധം ഒ​രു സം​വി​ധാ​യ​ക​നാ​യ സു​ഹൃ​ത്ത് ത​ക​ർ​ത്തെ​ന്നും അ​താ​ണ് ജീ​ത്തു​വി​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ കാ​ണാ​ത്ത​തെ​ന്നും ന​ട​ൻ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ൻ. ആ​രാ​ണ് ആ ​ബ​ന്ധം ത​ക​രാ​നു​ള്ള പാ​ര വ​ച്ച​തെ​ന്ന് പ​റ​യു​ന്നി​ല്ലെ​ന്നും അ​ത് അ‍​യാ​ൾ​ക്കൊ​രു പ​ര​സ്യ​മാ​ക​ണ്ടെ​ന്നും ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

ആ​ദ്യ പ​ടം ‘ഡി​റ്റ​ക്റ്റീ​വ്’ മു​ത​ൽ ഉ​ണ്ടാ​യ ഒ​രു ബ​ന്ധ​മാ​ണ്! ലോ​ക ഹി​റ്റാ​യ ‘ദൃ​ശ്യം’ വ​രെ. വ​ർ​ക്കൊ​ന്നു​മി​ല്ല എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ആ ​വേ​ദ​ന അ​റി​യാ​വു​ന്ന ഞാ​ൻ മാ​സ​ങ്ങ​ളോ​ളം എ​ന്‍റെ കൂ​ടെ കൂ​ട്ടി​യ ഒ​രു സം​വി​ധാ​യ​ക സു​ഹൃ​ത്ത് ബ്ര​ഹ്മ വ​ച്ച് ആ ​ബ​ന്ധം ത​ക​ർ​ത്തു!

എ​ന്തി​ന​തു ചെ​യ്തു എ​ന്ന് ചോ​ദി​ക്കാ​ൻ പോ​ലും അ​യാ​ളു​മാ​യു​ള്ള ഒ​രു നി​മി​ഷം ഞാ​നാ​ഗ്ര​ഹി​ക്കു​ന്നു​മി​ല്ല. പേ​ര് പ​റ​ഞ്ഞ് അ​യാ​ൾ​ക്ക് ഒ​രു പ​ര​സ്യം കൊ​ടു​ക്കാ​നു​മാ​ഗ്ര​ഹി​ക്കു​ന്നി​ല്ല! അ​ത് ആ​സ​ന​ത്തി​ലെ ആ​ലാ​യി​രി​ക്കും അ​ത്ത​ര​ക്കാ​ർ​ക്ക്. ജീ​ത്തു ജോ​സ​ഫി​ന്‍റെ പ​ട​ങ്ങ​ളി​ൽ കാ​ണു​ന്നി​ല്ല​ല്ലോ എ​ന്ന് ചോ​ദി​ക്കു​ന്ന സ്നേ​ഹ​മു​ള്ള​വ​ർ​ക്കാ​യി.’’ കൂ​ട്ടി​ക്ക​ൽ ജ​യ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ ദൃ​ശ്യം സീ​രീ​സി​ന്‍റെ മൂ​ന്നാം ഭാ​ഗ​ത്തി​ൽ ത​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ക​ണ്ട​ക്ട​ർ മു​ര​ളി ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചു​ള്ള ന​ട​ന്‍റെ കു​റി​പ്പും ച​ർ​ച്ച​യാ​യി​രു​ന്നു. ‘ദൃ​ശ്യം 3’യു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച വാ​ർ​ത്ത​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ട​ന്‍റെ കു​റി​പ്പ്.

‘ഒ​രു പ്ര​ത്യേ​ക അ​റി​യി​പ്പ്; ‘ദൃ​ശ്യം 3’യി​ൽ ക​ണ്ട​ക്ട​ർ മു​ര​ളി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല’ ‘ദൃ​ശ്യം’ സി​നി​മ​യി​ലെ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ട് കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​ൻ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചു. ‘ദൃ​ശ്യം’ ര​ണ്ടാം ഭാ​ഗ​ത്തി​ലും ജ​യ​ച​ന്ദ്ര​ന്‍റെ ഈ ​ക​ഥാ​പാ​ത്രം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Movies

പു​ഴ​യോ​ര​ത്ത് പ്ര​തീ​ക്ഷ​യോ​ടെ നി​ൽ​ക്കു​ന്ന ജോ​ർ​ജു​കു​ട്ടി; ദൃ​ശ്യം പു​തി​യ പോ​സ്റ്റ​ർ

ലാ​ളി​ത്യ​വും കു​ലീ​ന​തയും നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള വേ​ഷ​വി​ധാ​നം. പി​ന്നി​ൽ പു​ഴ. ക​റു​ത്ത പ്രീ​മി​യം കാ​ർ. കാ​റി​നു മു​ന്നി​ൽ പ്ര​തീ​ക്ഷ​ക​ളോ​ടെ നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ. ഇ​ത് ജോ​ർ​ജു​കു​ട്ടി​യു​ടെ പു​തി​യ ലു​ക്കാ​ണ്.

ജീ​ത്തു ജോ​സ​ഫ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്രം ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ക്കു​ന്നു. ചി​ത്രം ഏ​പ്രി​ൽ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Movies

കീ​റി മു​റി​ക്കേ​ണ്ട​വ​ർ​ക്ക് കീ​റി മു​റി​ക്കാം, ട്വി​സ്റ്റു​ക​ളേ​ക്കാ​ൾ പ്രാ​ധാ​ന്യം കൊ​ടു​ത്ത​ത് ഇ​മോ​ഷ​ൻ​സി​ന്; ജീ​ത്തു ജോ​സ​ഫ്  

ട്വി​സ്റ്റു​ക​ളേ​ക്കാ​ൾ ഇ​മോ​ഷ​ൻ​സി​നാ​ണ് വ​ല​തു​വ​ശ​ത്തെ ക​ള്ള​ൻ എ​ന്ന ചി​ത്രം പ്രാ​ധാ​ന്യം കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ്. കീ​റി​മു​റി​ക്കേ​ണ്ട​വ​ർ​ക്ക് ചി​ത്ര​ത്തെ കീ​റി​മു​റി​ക്കാ​മെ​ന്നും ത്രി​ല്ല​റി​ൽ ത​ന്നെ വ്യ​ത്യ​സ്ത​ത ക​ണ്ടെ​ത്താ​നാ​ണ് വ​ല​തു​വ​ശ​ത്തെ ക​ള്ള​നി​ലൂ​ടെ താ​ൻ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജു മേ​നോ​നും ജോ​ജു ജോ​ര്‍​ജും നാ​യ​ക​ന്മാ​രാ​യി എ​ത്തി​യ 'വ​ല​തു​വ​ശ​ത്തെ ക​ള്ള​ൻ' സി​നി​മ​യു​ടെ റി​ലീ​സി​ന് ശേ​ഷം ന​ട​ത്തി​യ പ്ര​സ് മീ​റ്റി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

'ത്രി​ല്ല​റു​ക​ളു​ടെ മോ​ൾ​ഡ് ബ്രേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​സി​നി​മ​യി​ൽ. ട്വി​സ്റ്റു​ക​ളും സ​സ്പെ​ൻ​സു​ക​ളും മാ​ത്ര​മ​ല്ല ത്രി​ല്ല​ർ എ​ന്ന് വ​ല​തു വ​ശ​ത്തെ ക​ള്ള​നി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു. ട്വി​സ്റ്റു​ക​ളേ​ക്കാ​ൾ ഇ​മോ​ഷ​ൻ​സി​നാ​ണ് ഈ ​ചി​ത്ര​ത്തി​ൽ പ്രാ​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കീ​റി​മു​റി​ക്കേ​ണ്ട​വ​ർ​ക്ക് കീ​റി​മു​റി​ക്കാം' ജീ​ത്തു ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. 

ലെ​ന, നി​ര​ഞ്ജ​ന അ​നൂ​പ്, ഇ​ർ​ഷാ​ദ് അ​ലി, കെ.​ആ​ർ ഗോ​കു​ൽ, മ​നോ​ജ് കെ.​യു, ലി​യോ​ണ ലി​ഷോ​യ്, ശ്യാം​പ്ര​സാ​ദ്, ഷാ​ജു ശ്രീ​ധ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി​യി​ട്ടു​ണ്ട്. സ​തീ​ഷ് കു​റു​പ്പി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സി​നി​മ​യു​ടെ ടോ​ട്ട​ൽ മൂ​ഡി​നോ​ട് ചേ​ർ​ന്ന് നീ​ങ്ങു​ന്ന​താ​ണ്.

ഓ​ഗ​സ്റ്റ് സി​നി​മ, സി​നി​ഹോ​ളി​ക്സ്, ബെ​ഡ്‍​ടൈം സ്റ്റോ​റീ​സ് തു​ട​ങ്ങി​യ ബാ​ന​റു​ക​ളി​ൽ ഷാ​ജി ന​ടേ​ശ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന സി​നി​മ​യു​ടെ ഡി​സ്ട്രീ​ബ്യൂ​ഷ​ൻ ഗു​ഡ്‍​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സാ​ണ്.

Movies

ഇ​മോ​ഷ​നു​ക​ളി​ലൂ​ടെ ക​ള്ള​നി​ലേ​ക്ക്..!

ത​ന​താ​യ പെ​ര്‍​ഫോ​മ​ന്‍​സ് മി​ക​വി​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു ജീ​വ​ന്‍​പ​ക​രു​ന്ന ബി​ജു മേ​നോ​നും ജോ​ജു ജോ​ര്‍​ജും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ജീ​ത്തു ജോ​സ​ഫ് ഇ​മോ​ഷ​ണ​ല്‍ ക്രൈം ​ഡ്രാ​മ "വ​ല​തു​വ​ശ​ത്തെ ക​ള്ള​ന്‍’ തി​യ​റ്റ​റു​ക​ളി​ല്‍.

"കൂ​ദാ​ശ’ എ​ന്ന സി​നി​മ എ​ഴു​തി, സം​വി​ധാ​നം​ചെ​യ്ത ഡി​നു തോ​മ​സ് ഈ​ല​ന്‍റെ ര​ച​ന. ആ​ന്‍റ​ണി സേ​വ്യ​ര്‍ എ​ന്ന പോ​ലീ​സ് ഓ​ഫീ​സ​റും സാ​മു​വ​ല്‍ ജോ​സ​ഫ് എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണു ക​ഥാ​സ​ഞ്ചാ​രം.

"ആ​ന്‍റ​ണി​യും സാ​മു​വ​ലും... അ​പ​രി​ചി​ത​രാ​യി വ​ന്ന് പ​രി​ച​യ​ത്തി​ലാ​കു​ന്ന ര​ണ്ടു​പേ​ര്‍. അ​വ​ര്‍​ക്കി​ട​യി​ല്‍ ഒ​രു ഗെ​യിം ഉ​ണ്ട്. അ​വ​ര്‍ ത​മ്മി​ല്‍ മ​ത്സ​ര​വു​മു​ണ്ട്. അ​താ​ണു ക​ഥ​യി​ലെ ഒ​രു പ്ര​ധാ​ന ഭാ​ഗം. തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണു സി​നി​മ’ -ജീ​ത്തു ജോ​സ​ഫ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

"വ​ല​തു​വ​ശ​ത്തെ ക​ള്ള​നി’​ലേ​ക്ക് എ​ത്തി​യ​ത്..?

Movies

ദ്യ​ശ്യം 3 ഏ​പ്രി​ലി​ൽ എ​ത്തും, വ​ല്യ പ്ര​തീ​ക്ഷ​ക​ൾ ഇ​ല്ലാ​തെ തീ​യ​റ്റ​റി​ൽ വ​ര​ണം: ജീ​ത്തു ജോ​സ​ഫ്

ദ്യ​ശ്യം 3 ഏ​പ്രി​ൽ ആ​ദ്യ വാ​രം എ​ത്തു​മെ​ന്നും വ​ല്യ പ്ര​തീ​ക്ഷ​ക​ൾ ഇ​ല്ലാ​തെ വേ​ണം തീ​യ​റ്റ​റി​ൽ വ​രാ​നെ​ന്നും സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫ്.

രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് യൂ​റോ-​ഓ​ങ്കോ​ള​ജി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ജീ​ത്തു ജോ​സ​ഫ് സി​നി​മ​യെ കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്.

"ദ്യ​ശ്യം 3' ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ബാ​ല​ഗോ​പാ​ൽ നാ​യ​ർ പ​റ​ഞ്ഞ​തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ജീ​ത്തു. സി​നി​മ​യി​ലെ അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റു​ക​ൾ പോ​ലെ​യാ​ണ് ജീ​വി​ത​ത്തി​ൽ രോ​ഗ​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​തെ​ന്നും, എ​ന്നാ​ൽ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ പോ​രാ​ടു​ക എ​ന്ന​താ​ണ് പ്ര​ധാ​ന​മെ​ന്നും ജീ​ത്തു ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Movies

ബി​ജു മേ​നോ​ൻ- ജോ​ജു ജോ​ർ​ജ്- ജീ​ത്തു ജോ​സ​ഫ് ചി​ത്രം; വ​ല​തു​വ​ശ​ത്തെ ക​ള്ള​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു

ബി​ജു മേ​നോ​ൻ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ല​തു വ​ശ​ത്തെ ക​ള്ള​ൻ ജ​നു​വ​രി 30-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ‌‌‌

ആ​ഗ​സ്റ്റ് സി​നി​മ​യു​ടെ ബാ​ന​റി​ൽ ഷാ​ജി ന​ടേ​ശ​ൻ ബ​ഡ് സ്റ്റോ​റീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - കെ​റ്റി​നാ ജീ​ത്തു, മി​ഥു​ൻ ഏ​ബ്ര​ഹാം, സി​നി ഹോ​ളി​ക്സ്. സാ​ര​ഥി​ക​ളാ​യ ടോ​ൺ​സ​ൺ, സു​നി​ൽ രാ​മാ​ടി, പ്ര​ശാ​ന്ത് നാ​യ​ർ എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ.

ലെ​ന, നി​ര​ഞ്ജ​ന അ​നൂ​പ്, ഇ​ർ​ഷാ​ദ്, ഷാ​ജു ശ്രീ​ധ​ർ, സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ്, മ​നോ​ജ് കെ.​യു. ലി​യോ​ണാ ലി​ഷോ​യ്, കി​ജ​ൻ രാ​ഘ​വ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഡി​നു തോ​മ​സാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ദാ​ശ എ​ന്ന ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്തി​രു​ന്നു ഡി​നു തോ​മ​സ്.

സം​ഗീ​തം -വി​ഷ്ണു ശ്യാം. ഛാ​യാ​ഗ്ര​ഹ​ണം - സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ്- വി​നാ​യ​ക്. ക​ലാ​സം​വി​ധാ​നം. പ്ര​ശാ​ന്ത് മാ​ധ​വ്. മേ​ക്ക​പ്പ് -ജ​യ​ൻ പൂ​ങ്കു​ളം. കോ​സ്റ്റ്യും ഡി​സൈ​ൻ - ലി​ൻ​ഡ ജീ​ത്തു. സ്റ്റി​ൽ​സ് - സാ​ബി ഹം​സ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​റ​ഫാ​സ് അ​യൂ​ബ്.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - ഫ​ഹ​ദ് പേ​ഴും​മൂ​ട്, അ​നി​ൽ ജി. ​ന​മ്പ്യാ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷ​ബീ​ർ മ​ല​വെ​ട്ട​ത്ത്. ഗു​ഡ് വി​ൽ എ‍​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.​പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

ജോർജുകുട്ടി കറക്റ്റ് ആണോ? സംശയത്തോടെ മോഹൻലാൽ; ദൃശ്യം 3 പാക്കപ്പ്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ദൃശ്യം 3ക്ക് പാക്കപ്പ് ആയി. ചിത്രത്തിലെ മോഹൻലാലിന്‍റെ ഷോട്ടോടെയാണ് ഷൂട്ടിന് പാക്കപ്പ് ആയത്. ഷോട്ട് ഓകെയാണെന്ന് പറയുമ്പോഴുള്ള മോഹൻലാലിന്‍റെ അതിശയവും വീഡിയോയിലുണ്ട്.

ആന്‍റണി പെരുമ്പാവൂരിനെയും ജീത്തു ജോസഫിനെയും മോഹൻലാൽ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നതും വീഡിയോയിൽ കാണാം. കേക്ക് മുറിച്ച് സെറ്റിലെ മറ്റ് അഭിനേതാക്കൾക്കൊപ്പം പായ്ക്കപ്പ് ചെറിയൊരു ആഘോഷമാക്കി മാറ്റി.

സിദ്ദീഖ്, ഗണേഷ് കുമാർ, ശാന്തി മായാദേവി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഐജി തോമസ് ബാസ്റ്റിന്‍റെ ഗെറ്റപ്പിൽ മുരളി ഗോപിയെയും കാണാം.

 

Movies

വരുന്നത് ലാൽയുഗം; റിലീസിനുമുൻപ് ദ്യ​ശ്യം-3 നേടിയത് 350 കോടി, വാരുമോ 1000 കോടി.!!

ചലച്ചിത്രലോകവും ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ത്രില്ലർ ചിത്രം ദ്യ​ശ്യം-3 റിലീസിനു മുൻപ് തന്നെ കോടികൾ വാരിക്കൂട്ടി മലയാളത്തിൽ ചരിത്രമായി മാറി.

350 കോ​ടി രൂ​പ​യു​ടെ പ്രീ-​ബി​സി​ന​സ് ആ​ണ് ദ്യ​ശ്യം-3 സ്വന്തമാക്കിയത്. ഇന്ത്യയിലെ പ്രാ​ദേ​ശി​ക ച​ല​ച്ചി​ത്രനേ​ട്ട​ങ്ങ​ളെ മ​റി​ക​ട​ന്നാ​ണ് മലയാളസിനിമയുടെ ​റെ​ക്കോ​ര്‍​ഡ്. മലയാളസിനിമയിൽ ഇതിഹാസനേട്ടം സ്വന്തമാക്കിയ ലോകയെയും ദ്യ​ശ്യം-3 മറികടന്നു.

ലോകയുടെ ആഗോള കളക്ഷൻ 300 കോടി കടന്നിരുന്നു. റിലീസിനു മുന്പ് ഇത്രയും കളക്ഷൻ നേടിയെങ്കിൽ ചിത്രം 1000 കോടി ക്ലബിൽ സ്ഥാനമുറപ്പിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

മോഹൻലാലിന്‍റെ ഹിറ്റ് ചിത്രം തുടരും- നിർമാതാവ് എം. രഞ്ജിത് ആണ് ഒരു പൊതുപരിപാടിയിൽ ഇക്കാര്യം പറഞ്ഞത്. നി​ര്‍മാ​ണം പൂർത്തിയാകുന്നതിനുമുൻപ് , നേരത്തെ ഇ​ന്ത്യ​ന്‍ പ്രാ​ദേ​ശി​കഭാഷാ സിനിമകളൊന്നു ഇ​ത്ര​യും വ​ലി​യ വ​രു​മാ​നം നേ​ടി​യി​ട്ടില്ലെന്നും നിർമാതാവ് പറഞ്ഞു.

മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലും ഒ​രേ സ​മ​യം ദ്യ​ശ്യം-3 റി​ലീ​സ് ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഫാ​ന്‍ പേ​ജു​ക​ളി​ലു​ട​നീ​ളം വാർത്ത വൈറലായിരുന്നു. എന്നാൽ, മ​ല​യാ​ള പ​തി​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടു മാ​സ​ത്തിനു ശേ​ഷമാണ് ഹി​ന്ദി പ​തി​പ്പ് റിലീസ് ചെയ്യുകയെന്ന വാർത്തയും അതോടൊപ്പം നെറ്റിസൺസിനിടയിൽ തരംഗമായി. ഇതുമായി ബന്ധപ്പെട്ട് ജീ​ത്തു ജോ​സ​ഫും ദൃശ്യം ആ​രാ​ധ​ക​നും ത​മ്മി​ലു​ള്ള ചാ​റ്റിന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ടും പ്രചരിച്ചിരുന്നു. എന്നാൽ ഇതിന്‍റെ ആ​ധി​കാ​രി​ക​ത സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. നേരത്തെ, മലയാളം റിലീസിനുശേഷമായിരിക്കും ഹിന്ദി റിലീസ് എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.

 

 

Movies

റിക്കാർഡുകൾ തീർക്കാൻ വീണ്ടും ദൃശ്യം; ഷൂട്ടിംഗ് പൂർത്തിയാകും മുൻപേ 350 കോടി ക്ലബിൽ

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന ദൃ​ശ്യം 3 സി​നി​മ 350 കോ​ടി ക്ല​ബി​ൽ ക​യ​റി​യെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. നി​ർ​മാ​താ​വ് എം. ​ര​ഞ്ജി​ത്താ​ണ് ഈ ​സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. ഈ ​പ്രി ബി​സി​ന​സ് ഡീ​ലി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും വ​ലി​യ പ​ണം വാ​രി ചി​ത്ര​മെ​ന്ന റി​ക്കാ​ർ​ഡും ദൃ​ശ്യം 3 നേ​ടി​ക്ക​ഴി​ഞ്ഞു.

കൊ​ച്ചി​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​ണ് നി​ർ​മാ​താ​വ് എം.​ര​ഞ്ജി​ത്ത് ഇ​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഷൂ​ട്ടിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ ഇ​ന്ത്യ​യി​ലെ ഒ​രു പ്രാ​ദേ​ശി​ക​ഭാ​ഷാ ചി​ത്ര​ത്തി​ന് ഇ​ത്ര​യും വ​ലി​യ ബി​സി​ന​സ് ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. വാ​സ്ത​വ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ ഇ​റ​ങ്ങി​യ ബ്ലോ​ക്ബ​സ്റ്റ​ർ സി​നി​മ​ക​ൾ തി​യ​റ്റ​റി​ൽ നി​ന്നും നേ​ടി ആ​കെ തു​ക ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കും മു​ൻ​പെ ദൃ​ശ്യം 3 നേ​ടി​ക്ക​ഴി​ഞ്ഞു.

ഒ​രു ചി​ത്ര​ത്തി​ന് തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്നും ആ​കെ ക​ല​ക്‌​ഷ​നാ​യി 350 കോ​ടി​യോ​ളം നേ​ടു​മ്പോ​ൾ മാ​ത്ര​മേ നി​ർ​മാ​താ​വി​ന് 100 കോ​ടി​യി​ല​ധി​കം പ്രോ​ഫി​റ്റ് ഷെ​യ​ർ ല​ഭി​ക്കു​ക.

ദൃ​ശ്യം 3 യു​ടെ തി​യ​റ്റ​ർ, ഓ​വ​ർ​സീ​സ്, ഡി​ജി​റ്റ​ർ അ​വ​കാ​ശ​ങ്ങ​ൾ പ​നോ​ര​മ സ്റ്റു​ഡി​യോ​സ് സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ സ്വ​പ്ന​തു​ല്യ​മാ​യ ഈ ​മൂ​ന്ന​ക്ക മാ​ന്ത്രി​ക​സം​ഖ്യ​യി​ലേ​ക്ക് റി​ലീ​സി​നു മു​മ്പേ ചി​ത്രം എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഒ​രു മ​ല​യാ​ള സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് ഡീ​ൽ കൂ​ടി​യാ​ണി​ത്. എ​ന്നി​രു​ന്നാ​ൽ ത​ന്നെ​യും നി​ർ​മാ​താ​വാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും ആ​ശീ​ർ​വാ​ദി​നും സി​നി​മ​യു​ടെ പ്രോ​ഫി​റ്റ് ഷെ​യ​ർ അ​വ​കാ​ശം ഇ​പ്പോ​ഴു​മു​ണ്ട്.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണു മലയാള സിനിമ എത്തിയിരിക്കുന്നത്.

മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണ്. ‘തുടരും’ സിനിമ ഇറങ്ങിയതിനു ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നതു സർക്കാരിനാണെന്നും രഞ്ജിത്ത് പറഞ്ഞു.

Movies

ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3 യ്ക്ക് ലഭിച്ച ആ ഡീൽ

ചിത്രീകരണം പൂർത്തിയാകും മുൻപേ തന്നെ ദൃശ്യം 3യുടെ മുഴുവൻ ആഗോള തിയറ്റർ ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്.

ഏകദേശം നൂറ് കോടിക്കു മുകളിലാണ് ഈ ഡീലിലൂടെ നിർമാതാവിനു ലഭിക്കുക.ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണിത്.

അതേസമയം ചിത്രീകരണം പൂർത്തിയാക്കുന്നതിനും തിയറ്ററുകളിലേയ്ക്കെത്തുന്നതിന് മുൻപേ തന്നെ ദൃശ്യം 3 അതിന്‍റെ മുതൽമുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സിനിമയുടെ റീമേക്ക് റൈറ്റ്സ് ഇതുവരെയും നൽകിയിട്ടില്ല.

ബോളിവുഡ് നിര്‍മാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകൾ ലീക്ക് ആയതോടെയാണ് ഈ വിവരം പ്രേക്ഷകരിലേക്കെത്തുന്നത്. ദൃശ്യത്തിന്‍റെ ആദ്യരണ്ടുഭാഗങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്‍മാണക്കമ്പനിയാണ് പനോരമ സ്‌റ്റുഡിയോസ്.

അതേസമയം സിനിമയുടെ മലയാളം പതിപ്പാകും ആദ്യം തിയറ്ററുകളിലെത്തുകയെന്നും രണ്ട് മാസങ്ങൾക്കുശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുകയെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബർ അവസാനം തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ദൃശ്യം 3 അവസാനഘട്ടത്തോട് അടുക്കുകയാണ്. നവംബർ 30ന് തൊടുപുഴയിൽ തന്നെയാകും പാക്കപ്പ്. ജനുവരിയിലോ മാർച്ചിലോ ചിത്രം തിയറ്ററുകളിലെത്തും.

Movies

ലാ​ലേ​ട്ടാ...​ജോ​ർ​ജു​കു​ട്ടി​യാ​യി മോ​ഹ​ൻ​ലാ​ൽ കു​ട്ടി​ക്കൂ​ട്ട​ത്തി​ന് മു​ന്നി​ൽ; വീ​ഡി​യോ  

 

മോ​ഹ​ൻ​ലാ​ലി​നെ ക​ണ്ട കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ത്തി​ലെ ജോ​ർ​ജു​കു​ട്ടി​യാ​യി വേ​ഷ​മി​ട്ടു​കൊ​ണ്ടാ​ണ് താ​രം തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ഭ​വ​ൻ​സ് മു​ൻ​ഷി വി​ദ്യാ​ശ്രം സ്കൂ​ളി​ൽ എ​ത്തി​യ​ത്.

ആ​ശി​ർ​വാ​ദ് സി​നി​മാ​സ് ആ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​നെ കാ​ണാ​ൻ ഓ​ടി​യെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥ​ക​ളെ കൈ ​കാ​ണി​ച്ച് അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ലി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ‘ലാ​ലേ​ട്ടാ’ എ​ന്ന് വി​ളി​ക്കു​ന്ന​തും വീഡി​യോ​യ്ക്കൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ട്.

 

Movies

ജോർജുകുട്ടിയുടെ കഥ ഇതോടെ തീരുമോ? ജീത്തു വെളിപ്പെടുത്തുന്നു

മലയാളചലച്ചിത്ര ചരിത്രത്തില്‍ അന്വേഷണാത്മക സിനിമകളുടെ തലവര മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തുവിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു.

ലോകസിനിമയിലെ ക്രൈംത്രില്ലറുകളോടു കിടപിടിക്കുന്നതായിരുന്നു ജീത്തു ജോസഫ് അഭ്രപാളിയില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ദൃശ്യം രണ്ടു ഭാഗങ്ങളും വിവിധ ലോകഭാഷകളിലേക്കു മാറ്റപ്പെടുകയും ചെയ്തതും ഇക്കാരണത്താലാണ്. ജീത്തു ജോസഫിന്‍റെ മിറാഷ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്.

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളായി, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിന്‍റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്‍റെ സംഭാഷണങ്ങള്‍-

ദൃശ്യം 3-യോടെ ജോര്‍ജുകുട്ടിയുടെ കഥ അവസാനിക്കുമോ...‍?

ഉപസംഹാരമായിരിക്കില്ല, അതു തീര്‍ച്ചയാണ്! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്നു ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ചിത്രീകരിച്ചു.

ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍, (ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്നു നമുക്കറിയാം) അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നു പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാം ഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതു മാത്രമാണ് എനിക്കു പറയാന്‍ കഴിയുക.

 

Movies

"മി​റാ​ഷ്' എ​ഡ്ജ് ഓ​ഫ് ദ ​സീ​റ്റ് ത്രി​ല്ല​ര്‍

ജീ​ത്തു ജോ​സ​ഫി​ന്‍റെ പു​ത്ത​ന്‍​പ​ടം മി​റാ​ഷി​നെ​പ്പ​റ്റി വെ​റു​തേ, ത്രി​ല്ല​റെ​ന്നു പ​റ​ഞ്ഞാ​ല്‍ പോ​രാ, എ​ഡ്ജ് ഓ​ഫ് ദ ​സീ​റ്റ് ജീ​ത്തു ജോ​സ​ഫ് ത്രി​ല്ല​ര്‍ എ​ന്നു ത​ന്നെ പ​റ​യ​ണം. തീ​ര്‍​ച്ച​യാ​യും ആ ​വി​ശേ​ഷ​ണ​ത്തി​ന് തീ ​പി​ടി​പ്പി​ക്കു​ന്ന ക​ഥാ​സ​ഞ്ചാ​ര​മാ​ണ് ര​ണ്ടാം​ പ​കു​തി​യി​ലും ക്ലൈ​മാ​ക്‌​സി​നോ​ട് അ​ടു​ത്ത 15 മി​നി​റ്റു​ക​ളി​ലും.

ഒ​രു സാ​ധാ​ര​ണ മാ​ന്‍ മി​സിം​ഗ് കേ​സി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ത്രി​ല്ലിം​ഗ് അ​ന്വേ​ഷ​ണ​മെ​ന്നു തു​ട​ക്ക​ത്തി​ല്‍ തോ​ന്നു​മെ​ങ്കി​ലും സം​ഭ​വ​ബ​ഹു​ല​വും അ​നു​നി​മി​ഷം ട്വി​സ്റ്റു​ക​ള്‍ കൊ​ണ്ടും സ​സ്‌​പെ​ന്‍​സു​ക​ള്‍ കൊ​ണ്ടും സ​മ്പ​ന്ന​വു​മാ​ണ് മി​റാ​ഷി​ന്‍റെ ക​ഥാ​ഗ​തി.

ക​ഥ​യി​ലെ​യും ക​ഥ​പ​റ​ച്ചി​ലി​ലെ​യും പു​തു​മ​ക​ളാ​ണ് മി​റാ​ഷി​നെ ര​സാ​വ​ഹ​മാ​യ എ​ന്‍​ഗേ​ജിം​ഗ് ത്രി​ല്ല​റാ​ക്കു​ന്ന​ത്. ര​ണ്ട​ര മ​ണി​ക്കൂ​റി​ല്‍ നി​റ​യെ ട്വി​സ്റ്റു​ക​ളും സ​സ്‌​പെ​ന്‍​സു​ക​ളു​മു​ള്ള ജീ​ത്തു ജോ​സ​ഫ് ത്രി​ല്ല​ര്‍ സ്വ​ഭാ​വം ത​ന്നെ മി​റാ​ഷി​നും.

Movies

ജീ​ത്തൂ​സ് ഇ​വ​ന്‍റ്ഫു​ൾ ത്രി​ല്ല​ര്‍

ആ​സി​ഫ് അ​ലി​യും അ​പ​ര്‍​ണ ബാ​ല​മു​ര​ളി​യും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ജീ​ത്തു ജോ​സ​ഫ് ത്രി​ല്ല​ര്‍, "മി​റാ​ഷ്’ തി​യ​റ്റ​റു​ക​ളി​ല്‍. ഇ​ത് ഇ​മോ​ഷ​ണ​ല്‍ ത്രി​ല്ല​ര്‍ അ​ല്ലെ​ന്നും ഇ​വ​ന്‍റ്ഫു​ള്‍ ത്രി​ല്ല​റാ​ണെ​ന്നും സം​വി​ധാ​യ​ക​ന്‍ പ​റ​യു​ന്നു. "ഇ​തി​ല്‍ ഇ​മോ​ഷ​നു​ക​ളെ​ക്കാ​ളും മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത് കു​റ​ച്ചു സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ്.

ഇ​തി​ലെ ഇ​മോ​ഷ​നു​ക​ള്‍ വേ​റൊ​രു രീ​തി​യി​ലാ​വും ആ​ളു​ക​ള്‍​ക്കു ഫീ​ല്‍ ചെ​യ്യു​ക. അ​വി​ടെ​യാ​ണ് ഇ​തി​ന്‍റെ വ്യ​ത്യ​സ്ത​ത. പ​ക്ഷേ, സാ​ധാ​ര​ണ ത്രി​ല്ല​റു​ക​ളി​ലെ ചി​ല സ​മാ​ന​ത​ക​ള്‍ ഇ​തി​ലു​മു​ണ്ടാ​വാം’ ജീ​ത്തു ജോ​സ​ഫ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

മി​റാ​ഷി​ലേ​ക്ക് എ​ത്തി​യ​ത്..?

ഇ​തു ഹി​ന്ദി​യി​ല്‍ സി​നി​മ​യാ​ക്കു​ന്ന​തി​ന് അ​ഞ്ച് വ​ര്‍​ഷം മു​മ്പു വ​ന്ന സ്ക്രി​പ്റ്റാ​ണ്. അ​തി​ല്‍ സ്ത്രീ​കേ​ന്ദ്രീ​കൃ​തം എ​ന്നു പ​റ​യാ​വു​ന്ന ക​ഥാ​പാ​ത്ര​മു​ള്ള​തി​നാ​ല്‍ അ​വി​ടെ പ​ല നാ​യ​ക​ന്മാ​ര്‍​ക്കും ചെ​റി​യ താ​ത്പ​ര്യ​ക്കു​റ​വു​ണ്ടാ​യി.


നാ​ല​ഞ്ചു വ​ര്‍​ഷം ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ഞാ​ന്‍ ആ​സി​ഫി​നോ​ടു ചോ​ദി​ച്ചു. ത​ന്‍റേ​ത് അ​ത്യാ​വ​ശ്യം പെ​ര്‍​ഫോം ചെ​യ്യാ​നു​ള്ള വേ​ഷ​മാ​ണെ​ങ്കി​ല്‍ ഓ​കെ എ​ന്ന് ആ​സി​ഫ്. അ​പ​ര്‍​ണ ആ​ര്‍. താ​രാ​ക്ക​ടി​ന്‍റെ ക​ഥ​യ്ക്ക് ശ്രീ​നി​വാ​സ് അ​ബ്രോ​ളി​ന്‍റെ ഹി​ന്ദി തി​ര​ക്ക​ഥ. പി​ന്നീ​ടു ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ചി​രു​ന്നു തി​ര​ക്ക​ഥ​യി​ല്‍ വ​ര്‍​ക്ക് ചെ​യ്ത് മ​ല​യാ​ള​ത്തി​ലേ​ക്കു മാ​റ്റി.

മി​റാ​ഷ് എ​ന്ന പേ​രി​നു പി​ന്നി​ല്‍..‍‍?

Movies

ബി​ജു മേ​നോ​നും ജോ​ജു​വും; ജീ​ത്തു ജോ​സ​ഫി​ന്‍റെ വ​ല​തു​വ​ശ​ത്തെ ക​ള്ള​ൻ പൂ​ർ​ത്തി​യാ​യി

ബി​ജു മേ​നോ​ൻ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന വ​ല​തു വ​ശ​ത്തെ ക​ള്ള​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ആ​ഗ​സ്റ്റ് സി​നി​മ​യു​ടെ ബാ​ന​റി​ൽ ഷാ​ജി ന​ടേ​ശ​ൻ ബ​ഡ് സ്റ്റോ​റീ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ർ​സ് - കെ​റ്റി​നാ ജീ​ത്തു, മി​ഥു​ൻ ഏ​ബ്ര​ഹാം, സി​നി ഹോ​ളി​ക്സ്. സാ​ര​ഥി​ക​ളാ​യ ടോ​ൺ​സ​ൺ, സു​നി​ൽ രാ​മാ​ടി, പ്ര​ശാ​ന്ത് നാ​യ​ർ എ​ന്നി​വ​രാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ.

ലെ​ന, നി​ര​ഞ്ജ​ന അ​നൂ​പ്, ഇ​ർ​ഷാ​ദ്, ഷാ​ജു ശ്രീ​ധ​ർ, സം​വി​ധാ​യ​ക​ൻ ശ്യാ​മ​പ്ര​സാ​ദ്, മ​നോ​ജ് കെ.​യു. ലി​യോ​ണാ ലി​ഷോ​യ്, കി​ജ​ൻ രാ​ഘ​വ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ഡി​നു തോ​മ​സാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ദാ​ശ എ​ന്ന ചി​ത്രം തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്തി​രു​ന്നു ഡി​നു തോ​മ​സ്.

സം​ഗീ​തം -വി​ഷ്ണു ശ്യാം. ഛാ​യാ​ഗ്ര​ഹ​ണം - സ​തീ​ഷ് കു​റു​പ്പ്. എ​ഡി​റ്റിം​ഗ്- വി​നാ​യ​ക്. ക​ലാ​സം​വി​ധാ​നം. പ്ര​ശാ​ന്ത് മാ​ധ​വ്. മേ​ക്ക​പ്പ് -ജ​യ​ൻ പൂ​ങ്കു​ളം. കോ​സ്റ്റ്യും ഡി​സൈ​ൻ - ലി​ൻ​ഡ ജീ​ത്തു. സ്റ്റി​ൽ​സ് - സാ​ബി ഹം​സ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - അ​റ​ഫാ​സ് അ​യൂ​ബ്.

പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്സ് - ഫ​ഹ​ദ് പേ​ഴും​മൂ​ട്, അ​നി​ൽ ജി. ​ന​മ്പ്യാ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ഷ​ബീ​ർ മ​ല​വെ​ട്ട​ത്ത്. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up